ചെറുതോണി: കെ.എസ്.യു ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി. കൊറോണ വൈറസ് ഭീതിയിൽ രക്തം നൽകാൻ ആളുകൾ മടികാണിക്കുന്ന സാഹചര്യം മനസിലാക്കിയാണ് പത്തോളം പേർ മെഡിക്കൽ കോളേജിലെത്തി രക്തം ദാനം ചെയ്തത്. നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട്, സെക്രട്ടറി ഫെബിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.