കട്ടപ്പന: വെള്ളയാംകുടിയിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു. ഇതോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും നടത്തി. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കൗൺസിലർ റെജീന തോമസ്, വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി തറക്കുന്നേൽ, ജോജോ വടക്കേമുറി, പ്രശാന്ത് രാജു, ബിനോയ് കളത്തുകുളങ്ങര, ജോജോ കുടക്കച്ചിറ, പ്രിൻസ്, ബിജു കണിയാംപറമ്പിൽ, ഷൈജു ഞാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണും പൊലീസ് അസോസിയേഷനും ചേർന്ന് പൊലീസ് കാന്റീന് മുമ്പിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു. ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് കട്ടപ്പന അപ്പ് ടൗൺ പ്രസിഡന്റ് തോമസ് മാത്യു, ആർ. ജിജി, രാജേഷ് നാരായണൻ, സെക്രട്ടറി ബാബു ഫ്രാൻസിസ്, പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.എസ്. റോയി, ജില്ലാ കമ്മിറ്റിയംഗം പി. അബ്ദുൽ മജീദ്, റോട്ടറി ക്ലബ് അംഗങ്ങളായ ഷിബി കുര്യാക്കോസ്, അനീഷ് ജോണി, ബെന്നി വർഗീസ്, ബിനു സി.ചാണ്ടി എന്നിവർ പങ്കെടുത്തു. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ കട്ടപ്പന ട്രഷറിയിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിൻ നടന്നു. ട്രഷറി ഓഫീസർ സഫിയുള്ള പി. ഉദ്ഘാടനം ചെയ്തു. അനീഷ് ജോസഫ് ക്ലാസ് നയിച്ചു. എൻ.ജി.ഒ ഏരിയ സെക്രട്ടറി മുജീബ് റഹ്മാൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ജോബി ജേക്കബ്, സുമേഷ് രാജൻ എന്നിവർ പങ്കെടുത്തു.
കാഞ്ചിയാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഓരോ വാർഡിലും പഞ്ചായത്തംഗം കൺവീനറായി കമ്മിറ്റികൾ രൂപീകരിച്ച് ബോധവത്കരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി പി.ടി. ഷൈലജ എന്നിവർ പങ്കെടുത്തു.
കാഞ്ചിയാർ കാക്കാട്ടുകടയിൽ ഫ്രണ്ട്സ് ഒഫ് അഞ്ചുരുളിയുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി ഉദ്ഘാടനം ചെയ്തു.