ചെറുതോണി: കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിയിൽ എയ്ഞ്ചൽ ലൈബ്രറി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബ്രേക്ക് ദ ചെയിൻ പരിപാടി ആരംഭിച്ചു. ഇവിടെയെത്തുന്നവർക്ക് കൈ കഴുകേനുള്ള ഹാന്റ് വാഷും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് മെമ്പർ റീത്താ സൈമൺ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ ബോധവത്കരണ സെമിനാറും നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ.ആർ രാജീവ്, സെക്രട്ടറി കെ.സി. സൈമൺ, സജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.