budget
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് ബഡ്‌ജറ്റ് അവതരിപ്പിച്ചു.

തൊടുപുഴ: ഇടവെട്ടി പഞ്ചായത്ത് 2020 -21 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റ് പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് അവതരിപ്പിച്ചു. മാലിന്യ നിർമാർജനം, ദാരിദ്ര്യ ലഘൂകരണം, വനിതാ വരുമാന വർദ്ധന, വയോജനങ്ങൾക്ക് പ്രത്യേക പരിഗണന, കൃഷി, ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ സമഗ്ര മുന്നേറ്റ ലക്ഷ്യം, ലൈഫ് ഭവന പദ്ധതി, അഗതി രഹിത കേരളം എന്നിവയ്ക്ക് ബഡ്ജറ്റിൽ പ്രത്യേക പരിഗണനയുണ്ട്. 82691005 രൂപ വരവും 81937423 രൂപ ചിലവും
753582 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ബഡ്ജറ്റ് യോഗം ഐകകണ്‌ഠേന അംഗീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.കെ. സുഭാഷ് കുമാർ, വാർഡ് മെമ്പർമാരായ ലത്തീഫ് മുഹമ്മദ്, അശ്വതി ആർ. നായർ, ജസീല ലത്തീഫ്, ഷീല ദീപു, പി. പ്രകാശ്, സീന നവാസ് എന്നിവർ സംസാരിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥർ, അക്കൗണ്ടന്റ് ജോസഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ദേവി പാർവ്വതി എസ് നന്ദി പറഞ്ഞു.

 തുക വകയിരുത്തൽ

പൊതു വിഭാഗം​​- 12399000 രൂപ
പട്ടികജാതി പട്ടിക വർഗ ഉപപദ്ധതി- 2597000
ഉല്പാദന മേഖല- 1686720
ശുചിത്വ മാലിന്യ സംസ്‌കരണം- 562240
വനിത ഘടക പദ്ധതി- 8219410
പട്ടികജാതി ഉപ പദ്ധതി പശ്ചാത്തലം- 663600
പട്ടിക വർഗ്ഗ ഉപപദ്ധതി പശ്ചാത്തലം- 115500
പാലിയേറ്റീവ്- 620280
ഭിന്നശേഷി വിഭാഗം- 960740