കട്ടപ്പന: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കട്ടപ്പന ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. വഴിപാട്, വിവാഹം, ചോറൂണ്, വാഹനപൂജ തുടങ്ങിയ ചടങ്ങളും അനിശ്ചിതകാലത്തേയ്ക്ക് ഉണ്ടാകില്ല. അതേസമയം ക്ഷേത്രത്തിലെ പതിവുപൂജകളും മറ്റു ചടങ്ങളും നടക്കുമെന്ന് പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, സെക്രട്ടറി പി.ഡി. ബിനു എന്നിവർ അറിയിച്ചു.