ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ ഭരണ മാറ്റമുണ്ടാകാൻ സാധ്യത. ഇവിടെ ആകെയുള്ള 18 സീറ്റിൽ യു.ഡി.എഫ്- ഒമ്പത്, എൽ.ഡി.എഫ്- ഒമ്പത് എന്നീ ക്രമത്തിൽ തുല്യ സീറ്റുകളായിരുന്നു. നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം ലഭിക്കുകയും സി.പി.എമ്മിലെ പി.കെ. രാജു പ്രസിഡന്റാവുകയുമായിരുന്നു. ജനാധിപത്യ കേരളകോൺഗ്രസ് യു.ഡി.എഫിനോട് ചേർന്നതിനാൽ യു.ഡി.എഫ് പത്തുസീറ്റാവുകയും എൽ.ഡി.എഫിന് എട്ടും സീറ്റായി കുറയുകയും ചെയ്തു. ഭരണ മാറ്റമുണ്ടായാൽ കോൺഗ്രസിലെ വിജയകുമാർ മറ്റക്കരയോ കേരള കോൺഗ്രസിലെ പ്രദീപ് ജോർജോ പ്രസിഡന്റാകാനാണ് സാധ്യത.