തൊടുപുഴ: രാജ്യം അതിഗുരുതരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഇന്നത്തെ ജനതാ കർഫ്യൂവിൽ ഏവരും സഹകരിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. ഇന്ന് മുതൽ ഏതാനും ആഴ്ചകൾ വളരെ അത്യാവശ്യമുള്ളവർ മാത്രം വീടിന് പുറത്തിറങ്ങുക, ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾ ശ്രദ്ധിക്കണമെന്നും രോഗബാധിതനായ ഏതൊരു വ്യക്തിയുടെയും അലസതയ്ക്കും അശ്രദ്ധയ്ക്കും രാജ്യം വലിയ വിലകൊടുക്കേണ്ടി വരുമെന്നും എം.പി പറഞ്ഞു.