ഇടുക്കി: മലനാട് പെന്തക്കോസ്ത് കുട്ടായ്മയുടെയും നാഷണൽ പ്രെയർ മൂവ്‌മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 27 മുതൽ 29 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മലനാട് കൺവെൻഷൻ മാറ്റി. ലോകത്താകമാനം ഭീതി ജനിപ്പിച്ച് കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരി ക്കുന്ന കർശന നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ മലനാട് പെന്തക്കോസ്ത് കൂട്ടായ്മയുടെ ചെയർമാൻ പാസ്റ്റർ ഷാജി ഇടുക്കിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് ഈ തീരുമാനം എടുത്തത്.