തൊടുപുഴ: എസ്.എഫ്.ഐ തൊടുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ശുചീകരിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പൊതു വാഹനങ്ങൾ വൃത്തിയാക്കാൻ പ്രവർത്തകർ നേരിട്ട് ഇറങ്ങണമെന്ന നിർദ്ദേശമനുസരിച്ചാണ് തൊടുപുഴ ഏരിയാകമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നൂറുകണക്കിന് വാഹനങ്ങൾ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വാഹനങ്ങളുടെ ശുചീകരണ പ്രവർത്തനത്തിന് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് റ്റിജു തങ്കച്ചൻ, ഏരിയാ സെക്രട്ടറി ലിനു ജോസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീരാഖി രാജൻ, ബോബി കെ. സാബു എന്നിവർ നേതൃത്വം നൽകി.