ഇടുക്കി: ബാങ്കുകൾ കൃഷിക്കാരെയും കച്ചവടക്കാരെയും വിദ്യാഭ്യാസ ലോൺ എടുത്തിരിക്കുന്ന മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുകയോ ജപ്തി നടപടികൾ ആരംഭിക്കുകയോ ചെയ്താൽ എന്തുവില കൊടുത്തും അവരെ നേരിടുമെന്ന് മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ പ്രസ്താവിച്ചു. രണ്ട് പ്രളയക്കെടുതികളും കൊറോണ രോഗവും ഇടുക്കിയിലെ ജനങ്ങളെ തകർത്തു കളഞ്ഞിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും സാമ്പത്തികമായി തകർത്ത ജില്ലയിലെ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ കഴിയുകയില്ല. കേന്ദ്രസംസ്ഥാന സർക്കാരുകൾ പോലും ഈ പ്രതിസന്ധിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ നിശ്ചയദാർഢ്യത്തോടെ കർമ്മപരിപാടികൾ ആരംഭിക്കുമ്പോൾ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥന്മാരെ പുറത്തിറങ്ങാൻ ജനങ്ങൾ സമ്മതിക്കില്ല.
ഇടുക്കിയിലെ മൂന്ന് വീടുകൾക്കെതിരെ എടുത്തിരിക്കുന്ന ജപ്തി നടപടികൾ ഉടനടി നിറുത്തിവയ്ക്കണം. അന്യായമായ പലിശ എഴുതിക്കൂട്ടി കൃഷിക്കാരന്റെ അദ്ധ്വാനഫലം കൊള്ളയടിക്കുന്നതിനെതിരെ ജനകീയസമരത്തിന് കേരള കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.