തൊടുപുഴ : കൊറോണ വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി ബ്രേക്ക് ദി ചെയിൻ അവയർനസ്സ് ക്യാമ്പയിന്റെ ഭാഗമായി ജെ.സി.ഐ തൊടുപുഴ പൊതുജനങ്ങൾക്ക് സോപ്പിട്ട് കൈ കഴുകാനുള്ള സൗകര്യം തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാന്റിന് മുമ്പിൽ ഏർപ്പെടുത്തി. തൊടുപുഴ മുനിസിപ്പൻ ചെയർപേഴ്‌സൺ സിസിലി ജോസ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ തൊടുപുഴയുടെ പ്രസിഡന്റ് സ്റ്റീഫൻ ജോസ് പുളിമൂട്ടിൽ അദ്ധ്യക്ഷനായി. ജെ.സി.ഐ തൊടുപുഴ സെക്രട്ടറി മാത്യു എം. കണ്ടിരിക്കൽ, ബിസു ബേബി, ഡോ. ബോണി ജോസ്, ഡോ. അനിൽ ജയിംസ്, ജെ.സി.ഐ തുടങ്ങിയവർ പങ്കെടുത്തു.