ബാങ്കുകളിൽ ആൾക്കൂട്ടം ഒഴിവാക്കി സാമൂഹിക അകലം പാലിക്കണം.
ഡിജിറ്റൽ സാങ്കേതിക വിദ്യ വികസിച്ച അവസരത്തിൽ ഉപഭോക്താക്കൾ എ.ടി.എം, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിങ് സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. പാസ് ബുക്ക് പ്രിന്റിംഗ്, ബാലൻസ് പരിശോധന എന്നിവയ്ക്കായി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുന്നത് ഒഴിവാക്കുക. കുടുംബാംഗങ്ങൾ, കുഞ്ഞുകുട്ടികൾ, കൂട്ടുകാർ എന്നിവരെല്ലാം കൂടി ബാങ്കിൽ വരുന്നത് കഴിവതും ഒഴിവാക്കുക. ഒരേ സമയം അഞ്ചിൽ കൂടുതൽ ഇടപാടുകാർ നിൽക്കാതിരിക്കുക, ബാങ്കിന്റെ ചുവരുകൾ, മേശ, കൗണ്ടർ എന്നിവയിൽ സ്പർശനം ഒഴിവാക്കുക. നിരീക്ഷണത്തിൽ ഉള്ളവരും ജലദോഷം, ചുമ, പനി തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവരും ബാങ്ക് ശാഖകൾ നിർബന്ധമായും സന്ദർശിക്കരുത്. ബാങ്കിടപാടിന് മുമ്പും ശേഷവും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസെർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.