തൊടുപുഴ: കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ പുതിയതായി 60 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 537 ആയി. എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇയാളെ വിട്ടയച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 27 പേരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ രണ്ട് പേരുടെ ശരീരസ്രവം പരിശോധനയ്ക്കയച്ചു. ഇതുവരെ 52 പേരുടെ സ്രവമാണ് പരിശോധിച്ചത്. ഇതിൽ 40 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇനി 12 പേരുടെ ഫലം കൂടി വരാനുണ്ട്.