കുടയത്തൂർ: കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുടയത്തൂർ സർക്കാർ ആശുപത്രിയിലും അന്ധവിദ്യാലയത്തിലും ഹോസ്റ്റലിലും ഹാൻഡ് വാഷും സാനിറ്റെസറും വിതരണം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.കെ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഡോ. ആൽബർട്ട് ജെ തോട്ട്പാട്ട്, കാഞ്ഞാർ ജനമൈത്രി എസ്.ഐ. ഹരികുമാർ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സി.എസ്. രതീഷ്, മണ്ഡലം പ്രസിഡൻ്റ് ഹരി ബാബു, ജനറൽ സെക്രട്ടറി മനു ഇ.എസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ സോമൻ വി.എൻ, ജീസ് കുടയത്തൂർ, റോജി, സൈബു കോളപ്ര എന്നിവർ പങ്കെടുത്തു.