കാഞ്ഞാർ: കൊറോണ വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി ഏപ്രിൽ 4, 5, 6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കുടയത്തൂർ മങ്കൊമ്പുകാവിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി. ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകൾ മാത്രം നടത്തുമെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആർ. ഷാജികുമാർ അറിയിച്ചു.