മുട്ടം:കൊറോണ രോഗം വ്യാപിക്കുന്നതിന്റെ സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി മുട്ടം ടാക്സി സ്റ്റാന്റും ബസ് കാത്തിരുപ്പു കേന്ദ്രവും ശുചിയാക്കി.മുട്ടം പോലീസിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ സ്റ്റാന്റിലെ ഷട്ടിൽ കളിക്കാരും ടാക്സി ഡ്രൈവേഴ്സും നാട്ടുകാരും പങ്കെടുത്തു.രാവിലെ ഏഴ് മണിയോടെ ആരംഭിച്ച ശുചീകരണ പരിപാടി പത്ത് മണിയോടെയാണ് അവസാനിച്ചത്.ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ പോസ്റ്ററുകൾ നശിപ്പിച്ച ശേഷം കഴുകി വൃത്തിയാക്കി പെയിന്റ് അടിച്ചു.കൂടാതെ സ്റ്റാന്റിലെ മാലിന്യങ്ങൾ വാരിക്കൂട്ടി നിർമാർജ്ജനം നടത്തുകയും ചെയ്തു. ശുചീകരണ പരിപാടിയ്ക്ക് മുട്ടം എസ് ഐ എസ്.ഐ. ബൈജു. പി.ബാബു നേതൃത്വം നൽകി.