ഉടുമ്പന്നൂർ: കുന്നത്ത് ജോയി തോമസിന്റെ കൃഷികൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. വില്ലേജ് ഓഫീസിന് സമീപത്തുള്ള 35 സെന്റ് സ്ഥലത്തെ തെങ്ങ്, കമുക്, കൊക്കോ, കുരുമുളക്, കൊടി എന്നിവയെല്ലാം കത്തിനശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ജോയി തോമസ് കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.