ചെറുതോണി: ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന വ്യക്തിക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു. മസ്‌ക്കറ്റിൽ നിന്ന് കഴിഞ്ഞ 13ന് എത്തിയ കൊച്ചു കരിമ്പൻ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ആരോഗ്യ വകുപ്പ് നിർദ്ദേശം അവഗണിച്ച് വിവിധ പരിപാടികളിലും മറ്റും പങ്കെടുത്ത് ഇയാൾ കറങ്ങി നടക്കുകയായിരുന്നു. ഇടുക്കി സി.ഐ സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിലാണ് നടപടി.