കട്ടപ്പന: ശോഭനയ്ക്കും സഹോദരൻ രാജുവിനും നൽകിയ ആശ്രയ കിറ്റിൽ നിന്നു ഭക്ഷ്യസാധനങ്ങൾ കുറവുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കുടുംബശ്രീ ചെയർപേഴ്‌സൺ ഷൈനി. ഇതു സംബന്ധിച്ച് കുടുംബശ്രീയിൽ പരാതി ലഭിച്ചിട്ടില്ല. രാജുവും ശോഭനയുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പഞ്ചായത്തിലെത്തി കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് വീട്ടിൽ എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. ഇവരുടെ വീട്ടിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതിനാൽ സി.ഡി.എസ് അംഗത്തിന്റെ ഉത്തരവാദിത്വത്തിൽ മറ്റൊരു വീട്ടിൽ കിറ്റ് സൂക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് രാജു നേരിട്ടെത്തി കിറ്റ് കൊണ്ടുപോയി. പഞ്ചായത്തിൽ 196 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്യുന്നുണ്ടെന്നും ഷൈനി പറഞ്ഞു.


അന്വേഷിക്കും: പഞ്ചായത്ത് പ്രസിഡന്റ്

ആശ്രയ കിറ്റിൽ നിന്നു ഭക്ഷ്യസാധനങ്ങൾ കാണാതായ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി പറഞ്ഞു.


'ഹീനമായ നടപടി'

കാഞ്ചിയാർ പഞ്ചായത്തിലെ നാലാം വാർഡിൽ അഗതികൾക്ക് വിതരണം ചെയ്ത ആശ്രയകിറ്റിൽ നിന്ന് സാധനങ്ങൾ തട്ടിയെടുത്തത് ഹീനമായ പ്രവൃത്തിയാണെന്ന് ബി.എസ്.പി ജില്ലാ പ്രസിഡന്റ് സാബു കൊച്ചുപറമ്പിലും ഐ.ഡി.എഫ് ജില്ലാ പ്രസിഡന്റ് ഷാജി പാണ്ടിമാക്കലും പറഞ്ഞു.