കുടയത്തൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ശരംകുത്തി ശ്രീധർമ്മശാസ്താദേവീ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കേണ്ടിയിരുന്ന തിരുവുത്സവത്തിലെ ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കി. ഉത്സവ ദിവസങ്ങളിലെ ആചാരപ്രകാരമുള്ള ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.