ചെറുതോണി: ഇന്നും നാളെയുമായി ജില്ലാ കളക്ടറേറ്റിൽ നടത്താനിരിക്കുന്ന ഷാപ്പ് ലേലം നിറുത്തിവയ്ക്കണമെന്ന് ബി.ജെ.പി ഇടുക്കി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് എസ് മീനത്തേരിൽ അറിയിച്ചു. രാജ്യത്താകാമാനം കൊറോണാ വൈറസിനെ നേരിടുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഷാപ്പ് ലേലം നടത്തുന്നത് നിറുത്തി വയ്ക്കണമെന്നും അല്ലാത്തപക്ഷം ബി.ജെ.പിയുടെ നേതൃത്വത്തിൽ ലേലം തടയുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.