തൊടുപുഴ: കൊറോണ സാമൂഹിക വ്യാപനം തടയാനായി കുടുംബനാഥന്മാർ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ നിത്യജീവിതത്തിന് വരുമാനമാർഗം മുടങ്ങി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പീപ്പ്ൾസ് ഫൗണ്ടേഷൻ അത്യാവശ്യ ഇനങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നു. പീപ്പ്ൾസ് ഫൗണ്ടേഷന്റെ ഏരിയാ പ്രാദേശിക കോഡിനേറ്റർമാർ വഴിയാണ് സഹായമെത്തിക്കുക. സഹായമാവശ്യമുള്ളവർക്ക് പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്ററെ ബന്ധപ്പെടാം. ഫോൺ .9496228101. 2012 മുതൽ കോഴിക്കോട് കേന്ദ്രീകരിച്ച് വിവിധ ജനസേവന ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്ന സന്നദ്ധ സംഘടനയാണ് പീപ്പ്ൾസ് ഫൗണ്ടേഷൻ.