തൊടുപുഴ: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലും ക്ഷേത്രം തന്ത്രിയുടെ ആജ്ഞാനുസരണവും പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെ തിയതികളിൽ നടക്കുന്ന മീനപ്പൂര മഹോത്സവം ക്ഷേത്രത്തിലെ ദൈനംദിന പൂജകൾ മാത്രമായി പരിമിതപ്പെടുത്തി. കുംഭകുടം താലപ്പൊലി ഘോഷയാത്ര, എതിരേല്പ്, മുടിയേറ്റ്, ഗരുഡൻ തൂക്കം, മറ്റ് കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കില്ല. കൂടാതെ ക്ഷേത്രത്തിൽ എല്ലാ മലയാള മാസത്തിലെയും രണ്ടാം വെള്ളിയാഴ്ച നടന്നു വരുന്ന ശ്രീ ചക്ര പൂജയുടെ ഭാഗമായി 27ന് നടക്കേണ്ട പൂജ മാറ്റിവയ്ക്കുകയും ചെയ്തു.