തൊടുപുഴ: ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി തൊടുപുഴ റോട്ടറി ക്ലബ്ബ് ആദംസ്റ്റാർ കോംപ്ലക്‌സിൽ ഹാൻഡ് വാഷിംഗ് സ്റ്റേഷൻ നിർമിച്ചു നൽകി. പ്രസിഡന്റ് ഹെജി പി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കുമാർ, ജോമോൻ വർഗീസ്, ജോജോ അലക്‌സ് എന്നിവർ പങ്കെടുത്തു.