faizal

തൊടുപുഴ: ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹാൻഡ് സാനിറ്റെസർ ആട്ടോ ടാക്‌സി തൊഴിലാളികൾക്ക് വിതരണം ചെയ്തു. ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് ടി.ആർ. സോമന്റെ അദ്ധ്യക്ഷതയിൽ സൊസൈറ്റി ഉപദേശ സമിതിയംഗം മുഹമ്മദ് ഫൈസൽ 500 ഓളം ബോട്ടിലുകളാണ് തൊടുപുഴ ടൗണിലെ വിവിധ ഓട്ടോ ടാക്‌സി ബസ് തൊഴിലാളികൾക്ക് വിതരണം ചെയ്തത്. ചാരിറ്റെബിൾ സൊസൈറ്റി സെക്രട്ടറി എം.എം. മാത്യു, കമ്മിറ്റി അംഗങ്ങളായ വി.എസ്. പ്രിൻസ്, വി.ബി. ദിലീപ് കുമാർ, ആർ. പ്രശോഭ്, സബീനാ ബിഞ്ചു, തോമസ് ചാക്കോ, ലിസി എന്നിവർ പങ്കെടുത്തു.