, സാനിറ്റേറ്റർ നിർമ്മാണം ഇന്ന് ആരംഭിക്കും

മുട്ടം: ജില്ലാ ജയിലിൽ നിർമ്മിക്കുന്ന മാസ്ക്ക് പൊതുജനത്തിനും വിവിധ സ്ഥാപനങ്ങൾക്കും വിതരണം ചെയ്ത് തുടങ്ങിയതായി ജയിൽ സൂപ്രണ്ട് കെ ബി അൻസാർ പറഞ്ഞു.പരിശീലനം ലഭിച്ച ജയിൽ അന്തേവാസികളും ജീവനക്കാരും ചേർന്നാണ് മാസ്ക്ക് നിർമ്മിക്കുന്നത്.നിലവിൽ 10 രൂപാ ക്രമത്തിലാണ് വിതരണം ചെയ്യുന്നത്.എന്നാൽ വില കുറച്ച് 8 രൂപയ്ക്ക് നൽകാൻ സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചതിനാൽ ഇനി മുതൽ കുറഞ്ഞ വിലക്കാണ് വിതരണം ചെയ്യുന്നത്. ജില്ലാ കോടതി,മുട്ടം പഞ്ചായത്ത്,ഫയർഫോഴ്സ്,സർക്കാർ ആശുപത്രികൾ,മോട്ടോർ വാഹന വകുപ്പ് ഓഫീസ് എന്നിവിടങ്ങളിലും കൂടാതെ പൊതുജനത്തിനും ജില്ലാ ജയിലിൽ നിന്ന് മാസ്ക്ക് വിതരണം ചെയ്യ് വരുന്നു.അടുത്ത ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിൽ എത്തിക്കും. പൊതുജനത്തിന് നൽകുന്നതിൽ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് നിർമ്മാണം നടക്കുന്നത്. മുട്ടം എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ ജില്ലാ ജയിലിൽ ഇന്ന് മുതൽ സാനിറ്റേറ്റർ നിർമ്മാണവും ആരംഭിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു.