ചെറുതോണി:കളക്ട്രേറ്റിൽ നടന്ന ഇടുക്കിയിലെ ഷാപ്പ് ലേല നടപടിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കളക്ടർ എച്ച് ദിനേശന്റെ മേൽന്നോട്ടത്തിലാണ് ലേല നടപടികൾ പൂർത്തീകരിച്ചത്. കൊറോണ ഭീക്ഷണിയെ തുടർന്ന് രാജ്യം അതീവ ജാഗ്രത പുലർത്തു ബോൾ നടന്ന ലേല നടപടികളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കളക്ട്രേറ്റിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെപൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പതിനൊന്നോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ലേല നടപടികൾക്കെതിരെ ബി ജെ പി വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയും പ്രധിക്ഷേധവുമായി രംഗത്തെത്തിയിരുന്നു.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു കളക്ട്രേറ്റിൽ നടന്ന ലേല നടപടികൾ പൂർത്തിയായത്. പ്രതിഷേധം ഉണ്ടാകുമെന്ന് വിവരംലഭിച്ചതിനാൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെ എസ്, സംസ്ഥാന സെക്രട്ടറി എം എ അൻസാരി , ജില്ലാ സെക്രട്ടറിമാരായ മോബിൻ മാത്യു, സോയിമോൻ സണ്ണി, ബിലാൽ സമദ്, അസംബ്ലി പ്രസിഡന്റുമാരായ ജോബിൻ മാത്യു , അനിൽ കനകൻ, സെബിൻ, അനുഷൽ ആന്റെണി കുളമാവ്, സിബി എന്നിവർ പങ്കെടുത്തു.