കട്ടപ്പന: പുറ്റടിയിൽ വയോധികനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പൊലീസ്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു നിരീക്ഷണത്തിലാണ്. പുറ്റടി പുളപ്പാറമേട് ചിറയൻമാലിയിൽ ഐപ്പ് വർക്കി (67) യെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ ഐപ്പ് അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഐപ്പ് മരിച്ച വിവരം സഹോദരനാണ്പൊലീസിൽ അറിയിച്ചത്. തുടർന്ന് മൃതദേഹം പുറ്റടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം.