തൊടുപുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും തൊടുപുഴ സോക്കർ സ്‌കൂളിന്റെയും മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിയുടെയും സഹകരണത്തോടെ കൊറോണ യുവജന ജാഗ്രതാ കാമ്പയിന് ജില്ലയിൽ തുടക്കമായി. കാമ്പയിന്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സിസിലി ജോസ് നിർവ്വഹിച്ചു. എൻ.വൈ.കെ ജില്ലാ യൂത്ത് കോഓഡിനേറ്റർ കെ.ഹരിലാൽ, എൻ.രവീന്ദ്രൻ , പി.എ.സലിംകുട്ടി എന്നിവർ നേതൃത്വം നൽകി. എൻ.വൈ.കെ വോളന്റിയർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ ബോധവത്കരണ കാമ്പയിനിൽ പങ്കെടുത്തു. കാമ്പയിനിന്റെ ഭാഗമായി ലഘു ലേഖകൾ, മാസ്‌കുകൾ എന്നിവ വിതരണം ചെയ്തു.