ഇടുക്കി : മൂലമറ്റം ഇടുക്കി ഭൂഗർഭ പവർഹൗസിന്റെ അതീവ സുരക്ഷാ പ്രാധാന്യമുള്ളതും അപകട സാധ്യത കൂടിയ സ്ഥലങ്ങളും വൃത്തിയാക്കുന്നതിനുള്ള ഇ ടെണ്ടർ തിയതി ഏപ്രിൽ 23 വരെ നീട്ടി. ഏപ്രിൽ 25 രാവിലെ 11ന് ടെണ്ടർ തുറക്കും. കരാറുകാരൻ ജോലിക്കു നിയോഗിക്കുന്ന തൊഴിലാളികൾക്ക് ഭൂഗർഭ ജലവൈദ്യുതി നിലയങ്ങളിൽ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. തൊഴിലാളികളുടെ പ്രവൃത്തി പരിചയത്തിന്റെ കാലയളവ് കണക്കാക്കുന്നത് ജനുവരി 31 വരെയായിരിക്കും. ടെണ്ടർ സമർപ്പിക്കുന്നയാൾ തൊഴിലാളികളുടെ പ്രവൃത്തിപരിചയത്തിന്റെ സർട്ടിഫിക്കറ്റ്, മാതൃക 2ൽ ( വർക്ക് ഓർഡർ നമ്പർ, കരാർ കാലയളവ്, മുൻ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ നൽകുന്ന കരാറുകാരന്റെ / തൊഴിലുടമയുടെ പേര്, തൊഴിലാളിയുടെ പ്രവൃത്തി പരിചയ കാലയളവ്, തൊഴിലാളിയുടെ മൊത്തം പ്രവൃത്തിപരിചയ കാലയളവ് മുതലായ വിശദാംശങ്ങൾ) കൃത്യമായി രേഖപ്പെടുത്തി തൊഴിലാളികളുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും നിജസ്ഥിതിയും ടെണ്ടർ സമർപ്പിക്കുന്നതിന് മുമ്പായി കരാറുകാരൻ ഉറപ്പുവരുത്തണം. ഫോൺ 04862 252029.