കട്ടപ്പന: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ നഗരത്തിൽ ക്ലീനിംഗ് ചലഞ്ച് നടത്തി. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായുള്ള ഇരിപ്പിടങ്ങളും കെ.എസ്.ആർ.ടി.സിസ്വകാര്യ ബസുകളിലെ സീറ്റുകളും അണുവിമുക്തമാക്കി. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കെ.വി വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി നെല്ലിപ്പറമ്പിൽ, അഡ്വ. ജോഷി മണിമല, എസ്. സൂര്യലാൽ, സിജോ എവറസ്റ്റ്, സജിദാസ് മോഹൻ, അജിൻ അപ്പുക്കുട്ടൻ, സൈജോ ഫിലിപ്പ്, ഷിനോയി കാവുംകോട്ട്, പ്രിൻസ് മറ്റപ്പള്ളി, ജോമറ്റ് ജോസഫ്, ടോമി ആനിക്കമുണ്ട എന്നിവർ പങ്കെടുത്തു.