തൊടുപുഴ: മാസ്‌കിന് അമിത വില വാങ്ങുന്നവർക്കെതിരെ കർശന നടപടികളുമായി ലീഗൽ മെട്രോളജി. തൊടുപുഴയിലും സമീപ പ്രദേശങ്ങളിലൊന്നും മാസ്‌ക് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതിനിടെ അമിത വില ഈടാക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ നഗരത്തിലെ ഒരു വ്യാപാരിക്കെതിരെ കേസെടുത്തു. പത്ത് രൂപ വിലയുള്ള മാസ്‌കിന് 30 രൂപ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. അസി. കൺട്രോളർ ഇ.പി. അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ സാനിറ്റൈസറിനും വലിയ ക്ഷാമം നേരിടുന്നുണ്ട്.