ഇടുക്കി : ജില്ലയിലെ 43 ഗ്രൂപ്പുകളിലെ ഷാപ്പ് ലേലം 80,91,100 രൂപയ്ക്ക് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ പൂർത്തിയാക്കി. 34 ഗ്രൂപ്പുകളിലെ ഷാപ്പുകളുടെ ലൈസൽസ് പുതുക്കി നൽകുകയും ഒൻപത് ഗ്രൂപ്പിലേത് വിൽക്കുകയും ചെയ്തു. 101 പേർ ലേലത്തിൽ പങ്കെടുത്തു. ഒരു ഗ്രൂപ്പിൽ അഞ്ചു മുത്ൽ എട്ടു വരെ ഷാപ്പുകളാണുള്ളത്.