നെടുങ്കണ്ടം: കൊറോണ.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയ കമ്പംമെട്ടിലെ അതിർത്തി ചെക്ക്‌പോസ്റ്റിൽ വൈദ്യുതി മന്ത്രി എം.എം. മണി സന്ദർശനം നടത്തി. അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. കേരളത്തിലേക്കു പച്ചക്കറി അടക്കമുള്ള സാധനങ്ങൾ കയറ്റി വാഹനങ്ങൾ കടന്നുപോകുന്നതു സംബന്ധിച്ച് മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ആരോഗ്യപ്രവർത്തകർ മന്ത്രിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയും പരിശോധന നടത്തുകയും ചെയ്തു.
കൂടാതെ നവീകരിച്ച കമ്പംമെട്ട് പൊലീസ് സ്റ്റേഷനും മന്ത്രി സന്ദർശിച്ചു. സി.ഐ. ജി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എം.എം. മണിയെ സ്വീകരിച്ചു. പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് പൊലീസുകാരുമായി കുശലാന്വേഷണം നടത്തിയാണ് അദ്ദേഹം മടങ്ങിയത്.