നെടുങ്കണ്ടം: കമ്പംമെട്ടിലെ അതിർത്തി ചെക്ക്‌പോസ്റ്റിൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആളുകൾ തമ്മിൽ നേരിയ സംഘർഷം. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാരെ ചെക്ക്‌പോസ്റ്റിൽ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. കേരളത്തിൽ നിന്നുള്ളവരെ തമിഴ്‌നാട്പൊലീസും തമിഴ്‌നാട്ടിൽ നിന്നുള്ള യാത്രക്കാരെ കേരള പൊലീസും മടക്കി അയച്ചതോടെയാണ് വാക്കേറ്റമുണ്ടായത് .രാവിലെ 15 മിനിറ്റോളം നീണ്ട വാക്‌പോര് കൈയാങ്കളിയിലേക്കു നീങ്ങിയതോടെ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. ചരക്ക് അവശ്യ സർവീസുകൾ മുടക്കമില്ലാതെ കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ അണുവിമുക്തമാക്കിയാണ് കടത്തിവിടുന്നത്. തമിഴ്‌നാട്ടിലും കർണാടകത്തിലും പഠിക്കുന്ന മലയാളി വിദ്യാർഥികളെ കേരളത്തിൽ തിരികെയെത്താൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചിട്ടുണ്ട്. ചെക്ക്‌പോസ്റ്റിൽ തമിഴ്‌നാട് കൂടുതൽപൊലീസിനെ വിന്യസിച്ചു.