കുമളി: അതിർത്തി മേഖലയായ കുമളി ചെക്ക് പോസ്റ്റിലും ടൗണിലും 24 മണിക്കൂറും പരിശോധന ശക്തമാക്കി. അതിർത്തി കടന്നെത്തുന്നവരെ ഇൻഫ്രാറെഡ് തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കുന്നുണ്ട്. പലചരക്ക് സാധനങ്ങൾ, പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കൾ വില്ക്കുന്ന കടകൾ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ളവയെല്ലാം അടപ്പിച്ചു.
അതിർത്തി മേഖലയായതുകൊണ്ടു തമിഴ്‌നാട് പൊലീസിന്റെയും ഭരണകൂടത്തിന്റെയും പൂർണ്ണ സഹകരണത്തോടെയും ആശയ വിനിമയത്തോടെയുമാണ് കഴിഞ്ഞ ദിവസം അത്യാവശ്യക്കാരെ അതിർത്തി കടക്കാൻ അനുവദിച്ചതെന്ന് കുമളി പൊലീസ് ഇൻസ്‌പെക്ടർ വി.കെ.ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞ ദിവസം കുമളിയിലെ താമസക്കാരായ തമിഴ് സ്വദേശികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ താല്പര്യമറിയിച്ച് എത്തിയപ്പോൾ ഇത്തരത്തിൽ തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അനുമതിയോടെയാണ് ഇവരെ അതിർത്തി കടത്തി വിട്ടത്.