തൊടുപുഴ : അത്യാവശ്യ കാര്യമല്ലാത്ത, മദ്യശാലകൾ അടച്ചുപൂട്ടാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച സംസ്ഥാന ജന: സെക്രട്ടറി ശ്യാംരാജ്, ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, ജില്ലാ സെക്രട്ടറി അജിത് ഇടവെട്ടി, മണ്ഡലം ജനറൽ സെക്രട്ടറി കണ്ണായി നിധിൻ, തുടങ്ങിയവർ ഉൾപ്പടെയുള്ള പ്രവർത്തകരെപൊലീസ് അറസ്റ്റു ചെയ്തു .ഔട്ട്‌ലറ്റുകൾ അടക്കുന്നത് വരെ ശക്തമായ സമരങ്ങൾക്ക് യുവമോർച്ച പ്രവർത്തകർ നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന ജന .സെക്രട്ടറി ശ്യാം രാജ് അറിയിച്ചു.