തൊടുപുഴ: കൊറോണ ലോക്ക് ഡൗൺ ജാഗ്രതാ നിർദേശങ്ങൾ അവഗണിച്ച് തുറന്ന് പ്രവർത്തിച്ച നാല് കള്ള് ഷാപ്പ് മാനേജർമാർക്കെതിരെ പൊലീസ് കേസെടുത്തു. നടുക്കണ്ടം, ഇരുട്ടുതോട്, നെടിയശാല, കുണിഞ്ഞി ഷാപ്പുകളുടെ മാനേജർമാർക്കെതിരെയാണ് കരിങ്കുന്നം പൊലീസ് നടപടിയെടുത്ത്. സർക്കാർ ഉത്തരവ് പ്രകാരം ഭക്ഷണശാലകളിൽ ഇരുത്തി ഭക്ഷണം വിളമ്പാൻ പാടില്ല. ഇതിന് വിരുദ്ധമായി ഷാപ്പുകൾക്കുള്ളിൽ കള്ളും ഭക്ഷണവും വിളമ്പുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.