തൊടുപുഴ: കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസ് ഇന്നലെ തൊടുപുഴയിൽ റൂട്ടു മാർച്ച് നടത്തി. സായുധ പൊലീസ് ഉൾപ്പെടെ ടൗണിൽ നടന്ന റൂട്ട് മാർച്ചിൽ പങ്കെടുത്തു. റൂട്ട് മാർച്ചിന് മുന്നോടിയായി ജില്ലാ പൊലീസ് മേധാവി പി.കെ. മധു പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. റൂട്ട് മാർച്ചിന് ജില്ലാ പൊലീസ് മേധാവി, ഇടുക്കി ആർ.ഡി.ഒ അതുൽ. എസ്. നാഥ്, തഹസീൽദാർ ജോസുകുട്ടി, തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസ്, സി.ഐ സുധീർ മനോഹർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അഞ്ചിനു ശേഷം തുറക്കരുതെന്ന നിർദേശവും പൊലീസ് ഉച്ചഭാഷിണിയിലൂടെ നൽകി.