ചെറുതോണി: സർക്കാരിന്റെ ലോക്ക് ഡൗൺ പ്രഖ്യാപനത്തോട് പൂർണമായും സഹകരിക്കുമെന്ന് ടയർ ഡീലേഴ്‌സ് അലയിമെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിഭാരവാഹികളറിയിച്ചു. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താനും കസ്റ്റമേഴ്‌സിന്റെയും തൊഴിലാളികളുടെയും ആരോഗ്യത്തെയും ക്ഷേമത്തെയും മുൻനിർത്തി 31 വരെ കടകൾ അടച്ചു സർക്കാരിന്റെ യജ്ഞത്തിൽ പങ്കാളികളാകാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും വാഹനങ്ങളും ആംബുലൻസുകളുടെയും ടയർ സംബന്ധമായ ഏതാവശ്യത്തിനും സർവീസ് സെന്ററുകൾ തുറന്നു സഹകരിക്കുമെന്നും ഭാരവാഹികളായ ടോം സാജൻ, മിഥുൻ ജയചന്ദ്രൻ, കെ.ജി അനൂപ്, ബേബി എന്നിവർ അറിയിച്ചു.