ചെറുതോണി: കൊറോണാ ബാധിതരേയും നിരീക്ഷണത്തിലിരിക്കുന്നവരേയും താമസിപ്പിക്കാൻ നെടുങ്കണ്ടത്തെ കരുണ ആശുപത്രി രൂപത അധികാരികൾ വിട്ടുകൊടുത്തു. ഐസലോഷന വാർഡിന് സൗകര്യം അന്വേഷിച്ചിറങ്ങിയ നെടുങ്കണ്ടംതാലൂക്ക് തഹസീൽദാർ, വില്ലേജ് ഓഫീസർ, താലൂക്ക് മെഡിക്കൽ ഓഫീസർ എന്നിവരെ ആശുപത്രി വിട്ടു നൽകാന തയ്യാറാണന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറും രൂപതാവികാരി ജനറാളുമായ മോൺ. ജോസ് പ്ലാച്ചിക്കൽ അറിയിക്കുയായിരുന്നു. രോഗബാധിതരുമായി സമ്പർക്കം പുലർത്തുകയോ, രോഗബാധിത സ്ഥലങ്ങളിൽ നിന്നുവരുകയോ ചെയ്തിട്ടുള്ളവരെ നിരീക്ഷണ വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണാധികാരികൾ ഇങ്ങനെയുള്ളവരെ അധിവസിപ്പിക്കാനുള്ള കെട്ടിടങ്ങളുടെ സാധ്യതകളെക്കുറിച്ച് മുൻകൂട്ടി പഠിക്കാൻ സ്ഥലം സന്ദർശിച്ചത്. രൂപതയുടെ വിവിധ സ്ഥാപനങ്ങളിലുള്ള പരിമിതമായസൗകര്യങ്ങളിലൂടെ തങ്ങളാലാവുന്ന സഹായങ്ങൾ ചെയ്യാൻ തയ്യാറാണെന്നും രൂപതാധ്യക്ഷൻ മാർജോൺ നെല്ലിക്കുന്നേലും, വികാരി ജനറാളന്മാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, ചാൻസിലർ ഡോ. ജോർജ് തകടിയേൽ, ഫൈനാൻസ് ഓഫീസർ ഫാ. ജോസഫ് തച്ചുകുന്നേൽ എന്നിവർഅറിയിച്ചു.