ചെറുതോണി: ആരോഗ്യം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകി കമാക്ഷി പഞ്ചായത്തിലെ ബജറ്റ് . 23,0592347 രൂപ വരവും 23,18,59,084 രൂപ ചെലവും 11,26,808 രൂപ നീക്കിയിരിപ്പുമായുള്ള ബജറ്റാണ് പാസാക്കിയത്. കാമാക്ഷി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ ഏറ്റവും കുടുതൽ കഷ്ടപ്പെടുന്നത് കുടിവെള്ളത്തിനായാണ് ഇതിന് ശാശ്വത പരിഹാരതം കാണുന്നതിന് പഞ്ചായത്ത് പരിധിയിലുള്ള ജല സ്‌ത്രോതസുകൾ കണ്ടെത്തുന്നതിന് സർവ്വേ നടത്തുന്നതിനും ബഡ്ജറ്റിൽ ഒരു ലക്ഷം രൂപയുൾപ്പെടെ കുടിവെള്ളത്തിന് 16 ലക്ഷം രൂപ വകയിരുത്തുകയും. ഗ്രാമീണ റോഡുകളുടെ വികസനത്തിനായി രണ്ടുകോടി പത്തുലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് പത്തുലക്ഷം രൂപയും സ്ത്രീശാക്തീകരണത്തിനും കുടുംബശ്രീ യൂണിറ്റുകൾക്കുമായി 14.50 ലക്ഷം രൂപയും വയോജന സംരക്ഷണത്തിന് ഉതകുന്ന പദ്ധതികളും പാസാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജോയി കാട്ടുപാലം അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഷൈനി മാവേലിൽ ബജറ്റ് അവതരിപ്പിച്ചു.