ചെറുതോണി: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് ടൗണിലൂടെ ബൈക്കിൽ കറങ്ങി നടന്ന മൂന്നുയുവാക്കളുടെ പേരിൽ മുരിക്കാശേരി എസ്.ഐ ഏണസ്റ്റ് ജോൺസൻ കേസെടുത്തു. ഇന്നലെ രാവിലെ 11.30ന് ഒരു സ്‌കൂട്ടറിൽ മൂന്നു പേർ ട്രാഫിക് നിയമം ലംഘിച്ചപോകുന്നതിനിടെയാണ് ഇവരെ കസറ്റ്ഡിയിലെടുത്തത്. ബഥേൽ സ്വദേശികളായ കുന്നേൽ അമൽ(21), കടവിൽ അലൻ(18) കുന്നേൽ വിമൽ(19) എന്നിവർക്കെതിരെയാണ് കേസെടുത്തത്. വാഹനവുംകസ്റ്റഡിയിലെടുത്തു. പിന്നീട് ഇവർക്ക് ജാമ്യം നൽകി വിട്ടയച്ചു.