തൊടുപുഴ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നൂറ് ശതമാനം പദ്ധതി വിഹിതം ചിലവാക്കി ആലക്കോട് പഞ്ചായത്തു ഇടുക്കി ജില്ലയിൽ ഒന്നാമതെത്തിയതായി പ്രസിഡന്റ് ടോമി കാവാലം അറിയിച്ചു. ഇതിനുവേണ്ടി പരിശ്രമം നടത്തിയ പഞ്ചായത്ത് അംഗങ്ങളെയും നിർവഹണ ഉദ്യോഗസ്ഥരെയും പ്രസിഡന്റ് അഭിനന്ദിച്ചു. പദ്ധതി ജനറൽ വിഹിതം, എസ്.സി പി, ടി.എസ്.പി, ധനകാര്യ കമ്മീഷൻ ഗ്രാൻഡ്, മെയ്ന്റനസ് ഗ്രാൻഡ് റോഡ്, നോൺ റോഡ് എന്നിങ്ങനെ എല്ലാ വിഭാഗത്തിലും പെട്ട ഫണ്ടുകളും 100 ശതമാനം വിനിയോഗിച്ചാണ് പഞ്ചായത്തു ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കൂടാതെ 2020- 21 വാർഷിക പദ്ധതി രൂപീകരണം പൂർത്തിയാക്കി ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകിയതായും പ്രസിഡന്റ് അറിയിച്ചു.