മുട്ടം :കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജാഗ്രത നിർദ്ദേശം വകവെക്കാതെ മുട്ടം കുടയത്തൂർ അറക്കുളം പഞ്ചായത്തുകളിൽ ജനം ഇന്നലെയും റോഡിലൂടെ കൂട്ടത്തോടെ വാഹനങ്ങളിൽ ചുറ്റിയടിച്ചു. കാറിലും മറ്റ് വാഹനങ്ങളിലും എത്തിയവർ ഉത്സവപ്രീതിയോടെയാണ് ചുറ്റിയടിച്ചത്. ആരോഗ്യ വകുപ്പ്, പൊലീസ് അധികാരികൾ മുട്ടം ടൗൺ കേന്ദ്രീകരിച്ച് ഇന്നലെ രാവിലെ മുതൽ വാഹന പരിശോധന കർക്കശമാക്കിയിരുന്നു.തുറക്കാൻ അനുമതി ഇല്ലാത്ത മുട്ടത്ത് പ്രവർത്തിച്ച ചില വ്യാപാര സ്ഥാപനങ്ങൾ പോലീസ് അടപ്പിച്ചു.സർക്കാർ നിർദ്ദേശത്തെ ലാഘവത്തോടെയാണ് പലരും കാണുന്നത്.പോലീസും ആരോഗ്യ വിഭാഗം ജീവനക്കാരും നിരത്തിലിറങ്ങി ബോധവൽക്കരണം നടത്തുമ്പോഴും ഇതൊക്കെ എത്രയോ കണ്ടതാണ് എന്നതായിരുന്നു പലരുടേയും ഭാവം.കാഞ്ഞാറിൽ തുറന്ന് പ്രവർത്തിച്ച ഹോട്ടലും ഇന്നലെ പൊലീസ് ഇടപെട്ട് അടപ്പിച്ചു. വരും ദിവസങ്ങളിലും ജനങ്ങൾ ഈ രീതിയിലാണ് പെരുമാറുന്നതെങ്കിൽ കർശന നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.