തൊടുപുഴ: കോറോണ ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് ജില്ലയിൽ 69 കേസുകൾ രജിസ്റ്റർ ചെയ്തു. കാളിയാർ പൊലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസുള്ളത്. 17 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. തൊടുപുഴയിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നാറിൽ ഏഴും കരിങ്കുന്നം, കരിമണ്ണൂർ, മുട്ടം, കാഞ്ഞാർ, കട്ടപ്പന എന്നീ പൊലീസ് സ്റ്റേഷനുകളിൽ നാല് വീതം കേസുകളും എടുത്തിട്ടുണ്ട്. അടിമാലിയിൽ മൂന്നും രാജാക്കാടിലും വാഗമണ്ണിലും രണ്ടും വണ്ടിപ്പെരിയാറിലും മുരിക്കാശേരിയിലും ഇടുക്കിയിലും കമ്പംമെട്ടിലും ഓരോ കേസുമെടുത്തു.