മുട്ടം: മുട്ടം പൊലീസ് സ്റ്റേഷന്റെ ചരിത്രത്തിൽ ഇടം നേടി സ്റ്റേഷന്റെ പുതിയ സിഐ ഇന്ന് ചുമതല ഏൽക്കും.ഔട്ട്‌ പോസ്റ്റ് സ്റ്റേഷനായി ഉയർത്തിയെങ്കിലും ഇത് വരെ എസ് ഐ ക്കായിരുന്നു സ്റ്റേഷന്റെ ചുമതല. എല്ലാ സ്റ്റേഷന്റെയും ചുമതല സി ഐ മാരുടെ ഉത്തരവാദിത്തത്തിൽ എന്ന നയത്തിന്റെ ഭാഗമായിട്ടാണ് മുട്ടത്തും സി ഐ ചുമതല ഏൽക്കുന്നത്.കൊല്ലം സ്വദേശി വി ശിവകുമാർ ആണ് ഇന്ന് ചുമതലയേൽക്കുന്നത്.