തൊടുപുഴ: കൊറോണ വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 99.25 ലക്ഷം രൂപ ഡീൻ കുര്യാക്കോസ് എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചു. വെൻറ്റിലേറ്റർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളും ആരോഗ്യ പ്രവർത്തകർക്ക് ഉപയോഗിക്കേണ്ട സുരക്ഷാഉപകരണങ്ങളുമടക്കമുള്ള സാമഗ്രികൾ വാങ്ങുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജ്, അടിമാലി, നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കുമായി അഞ്ച് വെന്റിലേറ്ററുകൾ, 10 മൾട്ടി പാരാമീറ്റർ മോണിറ്റർ, 15 പൾസ് ഓക്‌സിമീറ്റർ, 3,000 എൻ 95 മാസ്‌ക്കുകൾ, 3000 പേഴ്‌സണൽ പ്രൊട്ട്ര്രകീവ് എക്യുപ്‌മെന്റ്‌സ് എന്നിവ വാങ്ങാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി ഡീൻ അറിയിച്ചു.