തൊടുപുഴ: കൊറോണ വ്യാപന പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ഗോൾഡ് ലോൺ ഉൾപ്പെടെയുള്ള കാർഷിക വായ്പകൾക്കും മറ്റ് ഇതര വായ്പകൾക്കും ആറ് മാസത്തെക്ക് മോറട്ടോറിയം ബാധകമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. നാല് ശതമാനം പലിശനിരക്കിൽ എടുത്തിട്ടുള്ള സ്വർണ്ണപ്പണയം നിശ്ചിത സമയത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ പലിശനിരക്ക് 12 മുതൽ 14 ശതമാനം വരെയാകും. യഥാസമയം വായ്പകൾ പുനഃക്രമീകരിച്ചാൽ ഒമ്പത് ശതമാനം പലിശനിരക്കിൽ തുടർവായ്പ ലഭ്യമാകുന്ന സാദ്ധ്യതയാണ് നിലവിലുള്ളത്. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് യഥാസമയം വായ്പ അടച്ച് പുനഃക്രമീകരണം നടത്താൻ സാധിക്കാത്തതിനാൽ ഇക്കാര്യത്തിൽ കർഷക താത്പര്യം മുൻ നിറുത്തി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് എം.പി ആവശ്യപ്പെട്ടു.