വീട്ടുനിരീക്ഷണം ആർക്ക്

1. വിദേശയാത്ര കഴിഞ്ഞ് എത്തിയവർ
2. കൊറോണ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവർ
3. ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കപ്പെട്ടവർ

നിരീക്ഷണത്തിലുള്ളവർ പാലിക്കേണ്ടവ
1. ജനാലകളുള്ള മുറി തിരഞ്ഞെടുക്കുക. എ.സി ഉപയോഗിക്കരുത്
2. പുറത്തുള്ള ശുചിമുറിയാണെങ്കിൽ ആ വ്യക്തി മാത്രം ഉപയോഗിക്കുക

ആർക്കൊക്കെ വിനിമയം നടത്താം

1. ആരോഗ്യമുള്ള വ്യക്തി മാത്രം നിരീക്ഷണത്തിലുള്ളയാളുമായി വിനിമയം നടത്തുക.
2. ഈ വ്യക്തി മുറിക്കുള്ളിൽ പ്രവേശിക്കരുത്
3. സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക
4. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിക്ക് പ്രത്യേകം പാത്രങ്ങളും വസ്ത്രങ്ങളും നൽകുക
5. ഒരു ശതമാനം ബ്ലീച്ച് ദ്രാവകം വെച്ച് അവ സ്വയം വൃത്തിയാക്കുക
6. പരിപാലിക്കുന്ന വ്യക്തി ഇടപെടലുകൾക്കുശേഷം കൈ കഴുകുക
7. പുറത്തു നിന്നുവരുന്ന ആളുകൾ നിരീക്ഷണത്തിലുള്ള ആളുമായി ഇടപഴകരുത്.
8. വീട്ടിലുള്ള എല്ലാവരും കൈകഴുകി വൃത്തിയാക്കുക
9. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തി പൊതുസ്ഥലങ്ങളിൽ ഇറങ്ങരുത്
10. തലവേദന, ചുമ, പനി എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക
11. നിരീക്ഷണ കാലാവധി കഴിഞ്ഞ് പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ വന്നിട്ടില്ലെങ്കിൽ പുറത്തിറങ്ങാം.
12. നിർദ്ദേശങ്ങൾ പാലിക്കുന്നതു വഴി ഈ വ്യക്തി കുടുംബത്തെയും സമൂഹത്തെയും കൊറോണയിൽ നിന്ന് കാത്തു രക്ഷിക്കുന്നു